Site icon Janayugom Online

സുശീല്‍ കുമാര്‍ മോഡി അന്തരിച്ചു

Sushil

ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോഡി അന്തരിച്ചു. 72 വയസായിരുന്നു. കാൻസർബാധിതനായി ചികിത്സയിലായിരുന്നു. ബിഹാറിൽ ബിജെപിയുടെ താരപ്രചാരകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും രോഗബാധിതയെ തുടർന്ന് വിട്ടു നിൽക്കുകയായിരുന്നു അദ്ദേഹം.

സുശീൽ മോഡിയുടെ രാജ്യസഭാ കാലാവധി അവസാനിച്ചതിനുശേഷം വീണ്ടും ടിക്കറ്റ് നൽകാത്തതു ലോക്സഭാ സ്ഥാനാർഥിയാക്കാനാണെന്ന അഭ്യൂഹമുണ്ടായിരുന്നു. ലോക്സഭാ സ്ഥാനാർഥിപ്പട്ടികയിലും ഒഴിവാക്കപ്പെട്ടതിനു പിന്നാലെയാണ് രോഗവിവരം വെളിപ്പെടുത്തിയത്. 4 സഭകളിലും അംഗമാകുകയെന്ന അപൂർവ നേട്ടം സുശീൽ മോഡിക്ക് സ്വന്തമാണ്. 2005–2013 കാലത്തും 2017–2020 കാലത്തും ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായിരുന്നു. കോട്ടയം പൊൻകുന്നം സ്വദേശി ജെസി ജോർജാണ് അദ്ദേഹത്തിന്റെ ഭാര്യ.

Eng­lish Sum­ma­ry: Sushil Kumar Modi passed away

You may also like this video

Exit mobile version