Site iconSite icon Janayugom Online

ഭിന്നശേഷിക്കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍

ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍. നൂറനാട് സ്വദേശി പ്രണവാണ് അറസ്റ്റിലായത്‌.യുവതി വീട്ടിലേക്ക് പോകുന്ന സമയത്താണ് പ്രതി കടന്ന് പിടിച്ച് വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തത്.

യുവതിയുടെ മൊബൈലും പാത്രങ്ങളും റോഡില്‍ കണ്ട നാട്ടുകാര്‍ ബന്ധുക്കളെ വിവരം അറിയിക്കുകയാരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ കണ്ടെത്തിയത്.നൂറനാട് സി ഐ ശ്രിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി അമിതമായ ലഹരി മരുന്നു ഉപയോഗത്തിന് അടിമയാണെന്ന് പോലീസ്

Eng­lish Summary:
Sus­pect arrest­ed for kid­nap­ping and rap­ing dif­fer­ent­ly abled woman

You may also like this video:

Exit mobile version