Site iconSite icon Janayugom Online

ഒഡിഷയില്‍ ചാര പ്രാവിനെ പിടികൂടി

കാലില്‍ കാമറയും മൈക്രോ ചിപ്പും ഘടിപ്പിച്ച ചാര പ്രാവിനെ പിടികൂടി. ഒഡിഷ ജഗത്സിങ്പൂര്‍ ജില്ലയിലെ പാരാദീപ് തീരത്തുനിന്നാണ് ബോട്ടില്‍വച്ച് പ്രാവിനെ പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളിയുടെ ശ്രദ്ധയില്‍പ്പെട്ട പ്രാവിനെ തീരദേശ പൊലീസിന് കൈമാറുകയായിരുന്നു. പ്രാവിന്റെ ചിറകില്‍ ഏതോ ഭാഷയില്‍ ചില എഴുത്തുകളുമുണ്ടായിരുന്നു.

സൈബര്‍ വിദഗ്ധരെ ഉഫയോഗിച്ച് കൂടുതല്‍ പരിശോധനയും അന്വേഷണവും നടത്തുന്നതിന് തീരുമാനിച്ചിരിക്കുകയാണ് പൊലീസ്. വെറ്ററിനറി വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും പ്രാവിനെ പരിശോധിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍ ആര്‍ അറിയിച്ചു. കൊണാര്‍ക്ക് തീരത്തുനിന്ന് 35 കിലോമീറ്റര്‍ അകലെ നങ്കൂരമിട്ടപ്പോഴാണ് പ്രാവ് ബോട്ടിലെത്തിയത്.

Eng­lish Sum­ma­ry: Sus­pect­ed Spy Pigeon With Devices Fit­ted On Leg Caught Off Odisha Coast
You may also like this video

Exit mobile version