Site icon Janayugom Online

ഭാര്യയുടെ കാമുകനെന്ന് സംശയം ;ബന്ധുവായ യുവാവിനെ കൊലപ്പെടുത്തി

ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് ബന്ധുവായ യുവാവിനെ കൊലപ്പെടുത്തി.കോട്ടയം വടവാതൂരില്‍ ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. ചെങ്ങളെ സ്വദേശി രഞ്ജിത് (40) ആണ് മരിച്ചത്. രഞ്ജിത്തിനേയും, സുഹൃത്തിനേയും യുവതിയുടെ ഭര്‍ത്താവായ അജീഷാണ് ആക്രമിച്ചത് സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. അജീഷിന്റെ ഭാര്യയുടെ ബന്ധുവാണ് മരിച്ച രഞ്ജിത്ത്.

ഇടതു കൈയുടെ മുകള്‍ ഭാഗത്തായിട്ടാണ് രഞ്ജിത്തിന് വെട്ടേറ്റത്. ആദ്യം സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.രഞ്ജിത്തിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ വലതു കയ്യിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തെത്തുടര്‍ന്ന് നാട്ടുകാര്‍ കൂടിയതോടെ അജീഷ് സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായി മണര്‍കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish Summary:
Sus­pect­ed to be his wife’s lover, the young rel­a­tive was killed

You may also like this video:

Exit mobile version