Site iconSite icon Janayugom Online

യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിലായി. ഓച്ചിറ ഞക്കാനയ്ക്കൽ കുന്നേൽ വീട്ടിൽ നിന്നും ഓച്ചിറ കല്ലൂർ മുക്കിനു പടിഞ്ഞാറ് വശം വാടകക്ക് താമസിക്കുന്ന അനന്തു, ഓച്ചിറ പായിക്കുഴി മനു ഭവനത്തിൽ റിനു, ഓച്ചിറ ഷീബാ ഭവനത്തിൽ ഷിബുരാജ് എന്നിവരാണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച വൈകുന്നേരം പ്രതികൾ ഓച്ചിറയിലെ ബാറിലുണ്ടായിരുന്നവരുമായി നടന്ന വാക്കുതർക്കത്തിൽ കുലശേഖരപുരം സ്വദേശിയായ വിനീഷ് ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതി ഇയാളെയും സുഹൃത്ത് ബേബിയേയും ഇവർ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. പരിക്ക് പറ്റിയ വിനീതിന്റെ സ്കൂട്ടറിൽ ഇരുന്ന പണിയായുധങ്ങൾ വച്ച് വിനീഷിനെയും സുഹൃത്തിനെയും മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു.

തുടർന്ന് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ. ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ സുജാതൻപിള്ളയുടെ നേതൃത്വത്തിൽ എസ്ഐ സന്തോഷ്, എസ്‌സിപിഒ രാഹുൽ, വൈശാഖ്, സിപിഒ അനീസ്, സിഖിൽ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Exit mobile version