Site icon Janayugom Online

കോ​വ​ള​ത്ത് വി​ദേ​ശി​യെ ത​ട​ഞ്ഞ സം​ഭ​വം; എ​സ്ഐ​ക്ക് സസ്പെൻഷൻ

കോ​വ​ള​ത്ത് മ​ദ്യം വാ​ങ്ങി വ​ന്ന വി​ദേ​ശി​യെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ എ​സ്‌​ഐ ഷാ​ജി​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. സി​ഐ​യു​ടെ ഭാ​ഗ​ത്തു നി​ന്നും വീഴ്ച​യു​ണ്ടാ​യോ എ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ അറിയിച്ചു.

സം​ഭ​വം വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് എ​ത്ര​യും വേ​ഗം അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ അ​ദ്ദേ​ഹം ഡി​ജി​പി അ​നി​ൽ​കാ​ന്തി​നു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. മ​ദ്യ​വു​മാ​യി വ​ന്ന സ്വീ​ഡി​ഷ് പൗ​ര​നെ പൊ​ലീ​സ് ത​ട​ഞ്ഞ സം​ഭ​വം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്നാ​ണ് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ്രതികരിച്ചത്.

സ​ര്‍​ക്കാ​ര്‍ ന​യ​ത്തി​ന് വി​രു​ദ്ധ​മാ​യ കാ​ര്യ​മാ​ണ് ന​ട​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ന്വേ​ഷി​ച്ചു ന​ട​പ​ടി സ്വീ​ക​രി​ക്കും. ടൂ​റി​സ്റ്റു​ക​ളോ​ടു​ള്ള പൊ​ലീ​സിന്റെ സ​മീ​പ​ന​ത്തി​ല്‍ മാ​റ്റം വ​ര​ണം. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ടൂ​റി​സം മേ​ഖ​ല​യ്ക്കു ത​ന്നെ തി​രി​ച്ച​ടി​യു​ണ്ടാ​കും. വി​ഷ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പറഞ്ഞു.

eng­lish sum­ma­ry; Sus­pen­sion for SI

you may also like this video;

Exit mobile version