ഗുരുതരമായ കൃത്യവിലോപവും ചട്ടലംഘനവും നടത്തിയ രണ്ട് ഡ്രൈവർമാരെയും മൂന്ന് കണ്ടക്ടർമാരെയും കെഎസ്ആർടിസി എക്സിക്യൂട്ടിവ് ഡയറക്ടർ (വിജിലൻസ്) അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടും ചുമതല നിർവഹിക്കാതെ സ്വകാര്യ സ്കൂളിന്റെ ബസ് ഓടിക്കാൻ പോയതിനാണ് പയ്യന്നൂർ ഡിപ്പോയിലെ ഡ്രൈവറായ എ യു ഉത്തമനെ സസ്പെൻഡ് ചെയ്തത്. ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലാകുകയും സ്ഥാപനത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് വെള്ളനാട് ഡിപ്പോയിലെ ഡ്രൈവറായ ജെ സുരേന്ദ്രനെതിരെയുള്ള നടപടി.
മാനുവൽ റാക്ക് ഉപയോഗിച്ച് ക്രമക്കേട് നടത്തി പണാപഹരണം നടത്തിയതിന് താമരശേരി ഡിപ്പോയിലെ കണ്ടക്ടറായ എ ടോണിക്കെതിരെയും, യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതിരുന്നതിന് തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ കണ്ടക്ടറായ പി എസ് അഭിലാഷ്, പാലക്കാട് യൂണിറ്റിലെ പി എം മുഹമ്മദ് സാലിഹ് എന്നിവര്‍ക്കെതിരെയും നടപടി സ്വീകരിച്ചു.
English Summary: Suspension of five employees in KSRTC
You may also like this video
