Site iconSite icon Janayugom Online

എംപിമാരുടെ സസ്പെന്‍ഷന്‍: പ്രിവിലേജ് കമ്മിറ്റി വിശദീകരണം തേടി

parliamentparliament

പാര്‍ലമെന്റ് സമ്മേളനത്തിനിടെ പുറത്താക്കിയ 11 എംപിമാരോട് വിശദീകരണം തേടി രാജ്യസഭ പ്രിവിലേജ് കമ്മിറ്റി.
ശൈത്യകാല സമ്മേളനത്തിനിടെ പാര്‍ലമെന്റ് സുരക്ഷാ വീഴ്ച സംബന്ധിച്ച് പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും സഭയില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട 146 പ്രതിപക്ഷ എംപിമാരെ ഇരുസഭകളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് അധ്യക്ഷനായ സമിതിയാണ് 11 എംപിമാരുടെ വിശദീകരണം പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുക.

അതേസമയം ചര്‍ച്ചകളും സംവാദങ്ങളുമാണ് പാര്‍ലമെന്റിന്റെ ആത്മവെന്നുംസുരക്ഷാ വീഴ്ച സംബന്ധിച്ച ചോദ്യം ഉന്നയിച്ചതിന്റെ പേരില്‍ ജനപ്രതിനിധികളെ പുറത്താക്കുന്ന സമീപനം സഭാ നടപടിക്ക് അനുയോജ്യമല്ലെന്നും സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. 

Eng­lish Sum­ma­ry: Sus­pen­sion of MPs: Priv­i­leges Com­mit­tee seeks clarification

You may also like this video

Exit mobile version