Site iconSite icon Janayugom Online

മന്ത്രവാദം നടത്തിയെന്ന് സംശയം; യുവാവ് അയല്‍വാസിയെ കുത്തിക്കൊന്നു

മന്ത്രവാദം നടത്തിയെന്ന സംശയത്തില്‍ യുവാവ് അയല്‍വാസിയെ കുത്തിക്കൊന്നു. ഡല്‍ഹിയിലെ ജാഫര്‍പൂര്‍ കലാനില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. 47കാരനായ സുനിലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മറ്റൊരു അയല്‍വാസിക്കും പരിക്കേറ്റു. പ്രതി വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അയല്‍വാസിയായ വിനോദ് ആണ് സുനിലിനെ കുത്തിക്കൊലപ്പെടുത്തിയത്. ആക്രണത്തില്‍ മറ്റൊരു അയല്‍വാസിയായ രാജ്പാലിനും പരുക്കേറ്റു. രാജ്പാൽ ആശുപത്രിയില്‍ ചികിത്സയിലാണ്.മന്ത്രവാദം നടത്തിയെന്ന സംശയത്തിലാണ് സുനിലിനെ ആക്രമിച്ചതെന്ന് വിനോദ് പൊലിസില്‍ മൊഴി നല്‍കി. സുനിലിന്റെ പറമ്പില്‍ വിനോദ് മലമൂത്ര വിസര്‍ജനം നടത്തിയതുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ഇവര്‍ തമ്മില്‍ തര്‍ക്കുമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ കൊലപാതകം, കൊലപാതകശ്രമം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

you may also like this video;

Exit mobile version