പട്ടം എസ്യുടി സ്‌കൂള്‍ ഓഫ് നഴ്സിംഗ് വാര്‍ഷിക പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം 2024 സംഘടിപ്പിച്ചു. ആശുപത്രിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി പരിപാടി ഉദ്ഘാടനം ചെയ്തു. അദ്ദേഹം ഉത്ഘാടന പ്രസംഗത്തില്‍ എസ്യുടി ആശുപത്രിയുടെയും സ്‌കൂള്‍ ഓഫ് നഴ്സിംഗിന്റെയും സുപ്രധാന നേട്ടങ്ങള്‍ എടുത്തു പറയുകയും ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും മികവ് പുലര്‍ത്തുന്നതിനുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധത ഊന്നിപ്പറയുകയും ചെയ്തു. നഴ്സിംഗ് പ്രൊഫഷനില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഭാവനകളെ പ്രശംസിക്കുകയും അവരുടെ സേവനത്തിന്റെ മൂല്യങ്ങളും നിലവാരവും ഉയര്‍ത്തിപ്പിടിക്കണമെന്നും സിഇഒ പറയുകയുണ്ടായി. പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന രക്ഷാധികാരിയും എസ്യുടി സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പലുമായ പ്രൊഫ.നിര്‍മല എല്‍ പരിപാടിയുടെ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിന് രാജകീയ പ്രൗഢി നല്‍കികൊണ്ട് മുഖ്യാതിഥി തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി തമ്പുരാട്ടി പ്രചോദനാത്മകമായ മുഖ്യപ്രസംഗം നടത്തി. കേണല്‍ രാജീവ് മണ്ണാളി, എസ്‌യുടി സ്‌കൂള്‍ ഓഫ് നഴ്‌സിംഗിന്റെ ആദ്യ പ്രിന്‍സിപ്പല്‍ പി.എസ്.സുലോചനബായിയെ ചടങ്ങില്‍ ആദരിച്ചു. ബെസ്റ്റ് നഴ്സ് അവാര്‍ഡ്, മെറിറ്റോറിയസ് അവാര്‍ഡ് എന്നിവയുടെ വിതരണവും ചടങ്ങില്‍ ഉള്‍പ്പെടുത്തി. ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജശേഖരന്‍ നായര്‍, ചീഫ് ലെയ്സണ്‍ ഓഫീസര്‍ രാധാകൃഷ്ണന്‍ നായര്‍, നഴ്സിംഗ് സൂപ്രണ്ട് റെയ്ച്ചലമ്മ ജേക്കബ് ഡാനിയല്‍, എച്ച് ആര്‍ മാനേജര്‍ ദേവി കൃഷ്ണ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. നൂറിലധികം അലുമിനി അസോസിയേഷന്‍ അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.
English Summary:SUT School of Nursing Alumni Reunion 2024
You may also like this video