Site iconSite icon Janayugom Online

എസ് യു ടി യൂത്ത് റെഡ് ക്രോസ്സ് യൂണിറ്റ് ആദിവാസി മേഖലയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി

പട്ടം എസ് യു ടി സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ യൂത്ത് റെഡ് ക്രോസ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പെരിങ്ങമ്മല പഞ്ചായത്തിലെ പന്നിയോട്ടുകടവ്, ഒരുപറകരിക്കകം എന്നീ സെറ്റില്‍മെന്റുകളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ആദിവാസി മേഖലയില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ എസ് യു ടി ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലെ ഡോ. ശ്രുതി പരിശോധന നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി വസന്ത, എസ് യു ടി നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പലും യൂണിറ്റ് പ്രസിഡന്റുമായ അനുരാധ ഹോമിന്‍, റെഡ്‌ക്രോസ് ജില്ലാ ചെയര്‍മാന്‍ ശ്രീ ഹരികൃഷ്ണന്‍, വൈ ആര്‍ സി ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ ശക്തിബാബു, വൈസ് പ്രിന്‍സിപ്പലും പ്രോഗ്രാം ഓഫീസറുമായ അശ്വതി എസ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പിന് ശേഷം സെറ്റില്‍മെന്റിലെ വീടുകളില്‍ വൈആര്‍സി കേഡറ്റുകള്‍ ഹൈജീന്‍ കിറ്റുകള്‍ വിതരണം ചെയ്യുകയും താമസക്കാരുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ഇന്ത്യന്‍ റെഡ് ക്രോസ്സ് സൊസൈറ്റിക്ക് കൈമാറുകയും ചെയ്തു.

Eng­lish Summary:SUT Youth Red Cross Unit con­duct­ed a med­ical camp in the trib­al area
You may also like this video

Exit mobile version