മന്ത്രി കെ രാധാകൃഷ്ണന് നേരെ ക്ഷേത്രത്തില്‍ വച്ചുണ്ടായ ജാതി വിവേചനത്തില്‍ പ്രതികരിച്ച് ശ്രീനാരായണ ധര്‍മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മന്ത്രിക്കുണ്ടായ അനുഭവം കേരളത്തിന് അപമാനകരമാണെന്നും ശാന്തിക്കാരനെ പിരിച്ചുവിടണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്നു വിളിച്ച കേരളത്തെ ഭ്രാന്താലയമായി തന്നെ നിലനിര്‍ത്തുന്നതിന് ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അയിത്താചരണം നടത്തി നാടിന് അപമാനം വരുത്തിയ പൂജാരിയെ ജോലിയില്‍നിന്നു പിരിച്ചു വിടണമെന്നും സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു. ശിവഗിരിയില്‍ ശ്രീനാരായണ ഗുരു സമാധിദിന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
English Summary: Swami sachidananda reacts to the caste discrimination against Minister K Radhakrishnan
You may also like this video