Site icon Janayugom Online

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: അന്വേഷണസംഘത്തിന് വീഴ്ചപറ്റിയെന്ന് ക്രൈംബ്രാഞ്ച്

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആദ്യ അന്വേഷണസംഘത്തിന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൻ്റോണ്‍മെൻ്റ് അസിസ്റ്റന്‍റ് കമ്മിഷണര്‍, ഷാഡോ ടീം, വിളപ്പിൽശാല സിഐ, രണ്ട് എസ്ഐമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയിരുന്നത്. ആദ്യം ലഭിച്ച ഡിജിറ്റൽ തെളിവുകളോ, ഫോൺ രേഖകളോ സംഘം പരിശോധിച്ചില്ല, അന്വേഷണം വഴിതിരിച്ച് വിടാന്‍ ശ്രമം നടത്തിയെന്ന ഗുരുതര കണ്ടെത്തലും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. എഡിജിപിക്ക് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കൈമാറി.

Eng­lish Sum­ma­ry: Swa­mi Sandeep­ananda­giri ashram burn­ing case: Crime branch says inves­ti­ga­tion team failed

You may also like this video 

Exit mobile version