Site iconSite icon Janayugom Online

“സാന്ത്വനമേകാൻ കൈകോർക്കാം“ധനസമാഹരണത്തിനു തുടക്കമായി

fund raisingfund raising

ബേപ്പൂർ മണ്ഡലം ഡവലപ്മെന്റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ധനസമാഹരണ പരിപാടിക്കു ആവേശകരമായ തുടക്കം. ബേപ്പൂർ മണ്ഡലത്തിലും ഒളവണ്ണ പഞ്ചായത്തിലുമുള്ള വീടുകളിൽ ഞായറാഴ്ച സംഭാവന ശേഖരിക്കുന്നതിനുള്ള കവറുകൾ ഏല്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ പരിപാടിയുടെ ഉദ്ഘാടനങ്ങളും നടന്നു. ഫറോക്ക് നഗരസഭാ തലത്തിലുള്ള ഉദ്ഘാടനം സച്ചിൻ ദേവ് എം.എൽ.എ നിർവ്വഹിച്ചു. ഹസ്സൻ വാരീസ് കളത്തിങ്ങൽ കവർ ഏറ്റുവാങ്ങി. കടലുണ്ടി പഞ്ചായത്ത് തല ഉദ്ഘാടനം സിപിഐ സംസ്ഥാന എക്സി. കമ്മിറ്റി അംഗം ടിവി ബാലൻ നിർവ്വഹിച്ചു.

പിവി അബുബക്കർ കവർ ഏറ്റുവാങ്ങി. രാമനാട്ടുകര നഗരസഭയിൽ എം എൽ എ ലിന്റോ ജോസഫ് എം എൽ എയും നല്ലളം കുന്നുമ്മലിൽ കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ നച്ചാലത്തും പൂളക്കടവിൽ ട്രസ്റ്റ് ട്രഷറർ എം ഖാലിദും ഒളവണ്ണ പഞ്ചായത്തിൽ വി കെ സി മമ്മത് കോയയും ധനസമാഹരണ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി ഗവാസ്, രാജീവ് പെരുമൺപുറ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രവി പറശേരി, ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. റംല എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ണൂർ മേഖലയിലെ ഫണ്ട്‌ സമാഹരണം കടലുണ്ടി പഞ്ചായത്ത് മെമ്പർ വി എസ് അജിത ഉദ്ഘാടനം ചെയ്തു. പുന്നോളി മീത്തൽ സേതുവിൽ നിന്നു ഫണ്ട്‌ സ്വീകരിച്ചു. പിലാക്കാട്ട് ഷണ്മുഖൻ, പി. പ്രജോഷ്‌കുമാർ, പുളിക്കൽ സിദ്ധാർത്ഥൻ, പച്ചാട്ട് സുബ്രമണ്യൻ, പി എം ഹേമലത എന്നിവർ പങ്കെടുത്തു.

Eng­lish Summary:‘Swanthanamekan Kaiko­rkkam’; fundrais­ing has started

You may also like this video

Exit mobile version