Site iconSite icon Janayugom Online

സ്വപ്നയ്ക്കും സരിത്തിനും ഉപാധികളോടെ ജാമ്യം അനുവദിച്ചു

ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിനും സരിത്തിനും പ്രത്യേക സാമ്പത്തിക കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അതേസമയം, ശിവശങ്കറിന്റെയും സന്ദീപിന്റെയും റിമാൻഡ് ഓഗസ്റ്റ് അഞ്ച് വരെ നീട്ടി.
സ്വപ്നയോട് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു. പുതിയ താമസ സ്ഥലത്തിന്റെ വിലാസവും ഫോൺ നമ്പറും മെയിൽ ഐഡിയും നൽകണമെന്നും കോടതി നിർദേശിച്ചു. സ്വപ്നയെ അറസ്റ്റു ചെയ്യാതെ ശിവശങ്കറിനെ അറസ്റ്റു ചെയ്തതിനെ കുറിച്ച് ചോദിച്ചപ്പോൾ ശിവശങ്കർ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും സഹകരിച്ചിട്ടില്ലെന്ന് ഇഡിയുടെ അഭിഭാഷകൻ പറഞ്ഞു.

eng­lish summary;Swapna and Sar­it were grant­ed con­di­tion­al bail

you may also like this video;

YouTube video player
Exit mobile version