Site iconSite icon Janayugom Online

സ്വപ്നാ സുരേഷിനെയും പി സി ജോര്‍ജിനെയും ഉടന്‍ ചോദ്യം ചെയ്യും

swapna sureshswapna suresh

കെ ടി ജലീല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ സ്വപ്നാ സുരേഷിനെയും പി സി ജോര്‍ജിനെയും അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്‌തേക്കും. കേസിന്റെ മേല്‍നോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേശ് സാഹിബുമായി അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌പി എസ് മധുസൂദനന്‍ കേസുമായി ബന്ധപ്പെട്ട നടപടികള്‍ ചര്‍ച്ച ചെയ്തു. തുടര്‍ന്നാണ് പ്രതികളായ സ്വപ്നാ സുരേഷ്, പി സി ജോര്‍ജ് എന്നിവരെ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

ഫോണില്‍ സ്വപ്‌നയുടെ പുതിയ ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് വിവരങ്ങളുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. അങ്ങനെയെങ്കില്‍ ആ വിവരം വിജിലന്‍സ് പ്രത്യേക സംഘത്തിന് കൈമാറും. ചോദ്യം ചെയ്യലുള്‍പ്പെടെയുള്ള നടപടികള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എസ്‌പി എസ് മധുസൂദനന്‍ അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേശ് സാഹിബുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗവും ചേര്‍ന്നിരുന്നു.

Eng­lish Sum­ma­ry: Swap­na Suresh and PC George will be ques­tioned soon

You may like this video also

Exit mobile version