കൊച്ചി: ഗൂഢാലോചന കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരത്തും പാലക്കാടുമായി രജിസ്റ്റര്‍ ചെയ്ത കേസുകളാണ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് ബിജു എബ്രഹാമിന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മുൻമന്ത്രിയും എംഎൽഎയുമായ കെ.ടി ജലീൽ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. പാലക്കാട് കസബ പൊലീസും ഗൂഢാലോചന ആരോപിച്ച് കേസെടുത്തിരുന്നു.
English Summary: swapna suresh plea will be heard today
You may like this video also