Site iconSite icon Janayugom Online

സ്വപ്ന സുരേഷ് ജയില്‍ മോചിതയായി

നയതന്ത്ര സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നസുരേഷ് ജയിൽ മോചിതയായി. തിരുവനന്തപുരത്ത് അട്ടക്കുളങ്ങര ജയിലിൽ അറസ്റ്റിലായി ഒരു വർഷവും നാലുമാസമായി കഴിയുന്ന സ്വപ്ന സുരേഷ്ആറ് കേസുകളിൽ ജാമ്യം ലഭിച്ചതിനെ തുടർന്നാണ് പുറത്തിറങ്ങിയത്. രാവിലെ 11 മണിയോടുകൂടി അമ്മ പ്രഭാ സുരേഷ് ജയിലിലെത്തി കോടതി ഉത്തരവുകൾ കൈമാറിയിരുന്നു. ജാമ്യ നടപടികളും പൂർത്തിയാക്കി തുടർന്ന് ജയിൽ നടപടികൾക്ക് ശേഷം സ്വപ്നയുടെ ആരോഗ്യ പരിശോധന കഴിഞ്ഞ് പതിനൊന്നരയോടെ കൂടി പുറത്തിങ്ങുകയായിരുന്നു. പുറത്തിറങ്ങിയ സ്വപ്ന മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല പ്രതികരിച്ചില്ല. സ്വപ്ന അമ്മയോടൊപ്പം തിരുവനന്തപുരത്തെ ബാലരാമപുരത്ത് ഉള്ള വീട്ടിലേക്കാണ് പുറപ്പെട്ടത്. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഈ മാസം രണ്ടിനാണ് സ്വപ്ന ജാമ്യം കിട്ടിയത്. എന്നാൽ കോടതി നടപടിക്രമങ്ങളും അതോടൊപ്പം തന്നെ ജയിലിലേക്കുള്ള ജാമ്യം തുക കെട്ടിവയ്ക്കുന്ന കാലതാമസവും എല്ലാം കൊണ്ട് മൂന്നുദിവസം വൈകുകയായിരുന്നു. 25 ലക്ഷം രൂപയുടെ ബോണ്ടും തത്തുല്യമായ രണ്ട് ആൾ ജാമ്യത്തിലും ആണ് സ്വപ്ന പുറത്തിറങ്ങിയിരിക്കുന്നത്.

Eng­lish Sum­ma­ry: swap­na suresh released from Jail
You may like this video also

Exit mobile version