Site iconSite icon Janayugom Online

മുൻകൂർ ജാമ്യം തേടി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ

സ്വർണക്കടത്തുകേസിൽ കെ ടി ജലീൽ നൽകിയ പരാതിയിൽ കേസെടുത്തതിന് പിന്നാലെ സ്വപ്ന സുരേഷ് മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.

പി സി ജോർജുമായി ചേർന്ന് ഗൂഢാലോചന നടത്തി, കലാപമുണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് സ്വപ്നയ്ക്കെതിരെ തിരുവനന്തപുരം കന്റാൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ തന്നെ അറസ്റ്റ് ചെയ്ത് ജലിലിട്ട് പീഡിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സ്വപ്ന ഹർജിയിൽ ആരോപിക്കുന്നു.

കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷും പി എസ് സരിത്തും മുതിർന്ന അഭിഭാഷകനിൽ നിന്നും നിയമോപദേശം തേടിയിട്ടുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനെ ഇന്നലെ വിജിലൻസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ടാണ് സരിത്തിനെ കസ്റ്റഡിയിൽ എടുത്തതെന്നാണ് വിജിലൻസ് വ്യക്തമാക്കിയത്.

Eng­lish summary;Swapna Suresh seeks antic­i­pa­to­ry bail in HC

You may also like this video;

YouTube video player
Exit mobile version