Site icon Janayugom Online

സ്വപ്ന സുരേഷിന്റെ ജാമ്യം: കേന്ദ്രം സുപ്രീം കോടതിയില്‍

സ്വര്‍ണ്ണ കള്ളക്കടത്തു കേസില്‍ സ്വപ്‌നാ സുരേഷിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്ത് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചു. സ്വപ്‌നയുടെ ജാമ്യം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവു സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.

സ്വര്‍ണ്ണ കള്ളക്കടത്തു കേസില്‍ പ്രതിയായ സ്വപ്‌ന ജാമ്യത്തില്‍ തുടര്‍ന്നാല്‍ വീണ്ടും കൂട്ടുചേര്‍ന്ന് കള്ളക്കടത്ത് നടത്താന്‍ സാധ്യതയുണ്ട്. ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് വെല്ലുവിളിയാണ്. കേസിലെ മറ്റ് ആറു പ്രതികളുടെ കരുതല്‍ തടങ്കലില്‍ ഇടപെടാന്‍ കോടതികള്‍ വിസമ്മതിച്ചു. മറ്റ് പ്രതികള്‍ക്ക് എതിരെ സമാനമായ തെളിവുകളാണ് കോടതിക്കു മുന്നില്‍ സമര്‍പ്പിച്ചത്. പ്രതി ജാമ്യത്തില്‍ ഇറങ്ങിയാല്‍ സമാനമായ കുറ്റകൃത്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന തെളിവുകള്‍ ഹാജരാക്കുന്നതിലെ വീഴ്ച ഉള്‍പ്പെടെ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സ്വപ്‌നയ്ക്ക് ജാമ്യം അനുവദിച്ചത്.

കേന്ദ്ര സാമ്പത്തിക ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷ്യല്‍ സെക്രട്ടറിയും ഡയറക്ടര്‍ ജനറലും, കോഫെപോസ ജോയിന്റ് സെക്രട്ടറി, കസ്റ്റംസ് കമ്മീണര്‍ എന്നിവരാണ് സ്വപ്‌നയ്ക്ക് ജാമ്യം നല്‍കിയ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
eng­lish summary;Swapna Suresh’s bail Cen­ter in Supreme Court
you may also like this video;

Exit mobile version