സ്വർണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകളിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിളിച്ചെങ്കിലും സ്വപ്‌ന സുരേഷ് ഇന്ന് ഹാജരാവില്ല. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് സ്വപ്‍ന ഇഡിയെ അറിയിച്ചു.
ഫെബ്രുവരി 15 ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാമെന്നാണ് സ്വപ്‌ന അറിയിച്ചിരിക്കുന്നത്. കസ്റ്റഡിയിൽ ആയിരിക്കെ പുറത്തുവന്ന സ്വപ്‌നയുടെ ശബ്‌ദരേഖ ശിവശങ്കറിന്റെ തിരക്കഥ പ്രകാരമായിരുന്നുവെന്ന സ്വപ്‌നയുടെ വെളിപ്പെടുത്തലിലാണ് അന്വേഷണം.
english summary;swapna will not come today
you may also like this video;