Site iconSite icon Janayugom Online

സ്വീഡന്‍ പ്രധാനമന്ത്രി മാഗ്ലലിന ആന്‍ഡേഴ്സണ്‍ രാജി സമര്‍പ്പിച്ചു

സ്വീഡന്‍ പ്രധാനമന്ത്രി മാഗ്ലലിന ആന്‍ഡേഴ്സണ്‍ സ്പീക്കറെ കണ്ടു രാജി സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസം പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ തീവ്ര വലതുപക്ഷ സഖ്യം അധികാരത്തിലെത്തിയതിനെ തുടര്‍ന്നാണ് രാജി. ആന്‍ഡേഴ്സണിന്റെ രാജി അംഗീകരിച്ചതായി സ്പീക്കര്‍ അറിയിച്ചു. ഉഴ്ഫ് ക്രിസ്റ്റേര്‍സന്റെ നേതൃത്വത്തിലുള്ള വലതുസഖ്യം 176 സീറ്റുകള്‍ നേടിയപ്പോള്‍ ആന്‍ഡേഴ്സണിന്റെ നേതൃത്വത്തിലുള്ള ഇടത് ജനാധിപത്യ സഖ്യം 173 സീറ്റുകളാണ് നേടിയത്.

കുടിയേറ്റ വിരുദ്ധ നയങ്ങളുമായി പ്രചരണം നടത്തിയ ഉഴ്ഫ് ക്രിസ്റ്റേര്‍സന്റെ സ്വീഡന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരണ കക്ഷിയ്ക്കെതിരെ അട്ടിമറി വിജയമാണ് നേടിയത്. സ്വീഡനില്‍ പുതിയൊരു കരുത്തുറ്റ സര്‍ക്കാര്‍ രുപീകരിക്കുമെന്ന് നിയുക്ത പ്രധാനമന്ത്രി ഉഴ്ഫ് ക്രിസ്റ്റേര്‍സന്‍ അറിയിച്ചു. അതേസമയം സ്വീഡന്റെ പുരോഗതിക്കാവശ്യമായ ഏതാവശ്യത്തിനും താന്‍ പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതായി മാഗ്ലലിന ആന്‍ഡേഴ്സണ്‍ അറിയിച്ചു.

Eng­lish Sum­ma­ry: Swedish PM Mag­dale­na Ander­s­son resigns
You may also like this video

Exit mobile version