Site iconSite icon Janayugom Online

കുന്നംകുളത്തെ അപകടമരണത്തിന് കാരണം സ്വിഫ്റ്റ് അല്ല: സ്വിഫ്റ്റ് കാലില്‍ക്കൂടി കയറിയിറങ്ങി, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

SwiftSwift

കുന്നംകുളത്ത് കാല്‍നടയാത്രക്കാരന്‍ മരിച്ചത് കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസിടിച്ചല്ലെന്ന് റിപ്പോര്‍ട്ടുകള്‍. അപടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതോടെയാണ് അപകടത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നത്. കാല്‍നടയാത്രക്കാരനെ ആദ്യം ഇടിച്ചത് സ്വിഫ്റ്റ് ബസ് അല്ലെന്നും ആദ്യം ഇടിച്ചത് ഒരു പിക്ക് അപ്പ് വാൻ ആയിരുന്നുവെന്നും ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം പൊലീസ് വ്യക്തമാക്കി. പിന്നീട് കെ സ്വിഫ്റ്റ് ബസ് കാലിലൂടെ കയറി ഇറങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

തൃശൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസാണ് പിക്ക് അപ്പ് വാൻ ഇടിച്ചിട്ട വഴിയാത്രക്കാന്റെ കാലിലൂടെ കയറി ഇറങ്ങിയത്. തമിഴ്‌നാട് സ്വദേശി പരസ്വാമിയാണ് അപകടത്തിൽ മരിച്ചത്. അതിവേഗതയിലെത്തിയ ബസാണ് ഇയാളെ ഇടിച്ചുവീഴ്ത്തിയതെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നത്. ഇടിച്ചിട്ട ബസ് നിർത്താതെ പോയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. അപകടത്തിൽപ്പെട്ട പരസ്വാമിയെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Eng­lish Sum­ma­ry: Swift is not the cause of Kun­namku­lam acci­den­tal death: Swift stepped on foot, CCTV footage released

You may like this video also

Exit mobile version