പത്തനംതിട്ട സീതത്തോട് പഞ്ചായത്തില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ രോഗം മറ്റു പന്നികളിലേക്കും ജീവികളിലേക്കും പകരുന്നത് തടയുന്നതിനായി ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രദേശത്തെ തിങ്കളാഴ്ച മുതല്‍ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു. ഈ സ്ഥലത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തേക്കും ഈ സ്ഥലത്തു നിന്നും പുറത്തേക്കും പന്നികളെ കൊണ്ടുപോകുന്നതും വരുന്നതിനും മൂന്ന് മാസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി. അതേസമയം പന്നിയിറച്ചി വില്‍ക്കുന്ന കടകള്‍ക്കും നിരോധനമുണ്ട്.
രോഗബാധ പ്രദേശത്തുള്ള എല്ലാ കടകളും മാര്‍ക്കറ്റുകളും മാര്‍ച്ച് 13 മുതല്‍ മൂന്നു ദിവസത്തേക്ക് അടച്ചിടണം. നശീകരണ പ്രവര്‍ത്തനങ്ങളും അണുവിമുക്തമാക്കലും പൂര്‍ത്തിയാക്കുന്നതുവരെ ഈ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. പൊതുജന സഞ്ചാരം, വാഹനഗതാഗത നിയന്ത്രണംമനുഷ്യരുടെയും വാഹനങ്ങളുടെയും സഞ്ചാരം രോഗവ്യാപനത്തിന് കാരണമാകുന്നതിനാല്‍ ആവശ്യഘട്ടത്തിലേക്ക് മാത്രമായി ജനങ്ങളുടെയും വാഹനങ്ങളുടെയും സഞ്ചാരം പരിമിതപ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കി.കടകളില്‍ നിന്നും പന്നിയിറച്ചി വില്‍ക്കുന്നതിനോ കൊണ്ടുപോകുന്നതിനോ അനുവാദം നല്‍കുന്നതല്ല.
English Summary;Swine flu confirmed in Pathanamthitta; Warning
You may also like this video