Site iconSite icon Janayugom Online

ഷിന്‍ഡെയ്ക്ക് വാളും പരിചയും ചിഹ്നം

ശിവസേന ഏകനാഥ് ഷിന്‍ഡെ പക്ഷത്തിന് വാളും പരിചയും ചിഹ്നം. കഴിഞ്ഞ ദിവസം ‘ബാലാസാഹെബാഞ്ചി ശിവസേന’ എന്ന പേര് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചിരുന്നു. അടുത്ത മാസം മൂന്നിന് നടക്കുന്ന അന്ധേരി ഈസ്റ്റ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഷിന്‍ഡെ വിഭാഗത്തിന് ഈ ചിഹ്നവും പേരും ഉപയോഗിക്കാം. 

ആല്‍മരം, വാളും പരിചയും, സൂര്യന്‍ തുടങ്ങിയ ചിഹ്നങ്ങളാണ് ഷിന്‍ഡെ വിഭാഗം തെരഞ്ഞെടുപ്പ് കമ്മിഷനു മുമ്പില്‍ സമര്‍പ്പിച്ചിരുന്നത്. അതേസമയം ഉപതെരഞ്ഞെടുപ്പില്‍ ഷിന്‍ഡെ വിഭാഗം മത്സരിക്കില്ലെന്നും ബിജെപി സ്ഥാനാര്‍ത്ഥി മുരാജി പട്ടേലിനെ പിന്തുണയ്ക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ശിവസേന എംഎല്‍എ രമേശ് ലട്കെ അന്തരിച്ചതിനെ തുടര്‍ന്നാണ് അന്ധേരിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രമേശിന്റെ ഭാര്യ റുതുജ ലട്കെയാണ് ഉദ്ധവ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസും എന്‍സിപിയും റുതുജയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. 

Eng­lish Summary:Sword and shield sym­bol for Shinde
You may also like this video

YouTube video player
Exit mobile version