Site iconSite icon Janayugom Online

ബോണ്ടി ബീച്ചിൽ 15 പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

ബോണ്ടി ബീച്ചിൽ 15 പേരെ കൊലപ്പെടുത്തിയ ഭീകരരെ പൊലീസ് കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. നവീദ് അക്രം, പിതാവ് സജീദ് അക്രം എന്നിവരാണ് അക്രമം നടത്തിയത്. ആറ് മിനിറ്റോളം നിർത്താതെ വെടിയുതിർക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്നുള്ള പൊലീസിന്റെ പ്രത്യാക്രണത്തിൽ  സജീദ് അക്രം കൊലപ്പെട്ടു. പിടിയിലായ നവീദ് അക്രം ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

റോഡിൽ നിന്ന് ബീച്ചിലേക്കുള്ള നടപ്പാലം പോലെയുള്ള പ്രവേശന വഴിയിലാണ് ഭീകരർ നിലയുറപ്പിച്ചത്. ഇരുവശത്തും കൈവരി കെട്ടിയതിനാൽ മറഞ്ഞു നിന്ന് വെടിവയ്ക്കാൻ വേണ്ടിയാണ് ഈ വഴിയിൽ നിലയുറപ്പിച്ചതെന്നാണ് നിഗമനം. ജൂത വിഭാഗക്കാരുടെ ഹനൂക്ക ആഘോഷത്തിന്റെ ഭാഗമായി ബീച്ചിൽ പതിവിലും കൂടുതൽ ആളുകളുണ്ടായിരുന്നു. ആദ്യം വെടിയുതിർത്തതോടെ ബീച്ചിൽ ആളുകൾ ചിതറിയോടി. ഓടിയവർ പലരും വെടിയേറ്റു വീണതോടെ ബാക്കിയുള്ളവർ നിലത്ത് ചേർന്നു കിടന്നു. ഇങ്ങനെ കിടന്നവരെ ഒന്നൊന്നായി ഉന്നമിട്ട് മിനിറ്റുകളോളമാണ് ഇരുവരും വെടിയുതിർത്തത്. 10 വയസുള്ള പെൺകുട്ടിയും കൊല്ലപ്പെട്ടവരിലുൾപ്പെടും. 

Exit mobile version