Site iconSite icon Janayugom Online

സയ്യിദ് അഖ്തര്‍ മിര്‍സയെ കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ചു

ചലച്ചിത്രകാരന്‍ സയ്യിദ് അഖ്തര്‍ മിര്‍സയെ കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ചു. ജാതി അധിക്ഷേപ വിവാദത്തെത്തുടര്‍ന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ച ഒഴിവിലാണ് നിയമനം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ചെയര്‍മാനാണ് അഖ്തര്‍ മിര്‍സ. പുതിയ ചെയര്‍മാന്‍ വരുന്നതോടെ ഇന്‍സ്റ്റിറ്റ്യൂട്ടിന് പുതിയ തുടക്കമാവുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സയിദ് മിര്‍സയ്ക്കു കീഴില്‍ ഇന്‍സ്റ്റിറ്റിയൂട്ട് മികവിന്റെ കേന്ദ്രമായി മാറുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. മഹാരാഷ്ട്ര സ്വദേശിയായ സയിദ് അഖ്തര്‍ മിര്‍സ സംവിധാനത്തിനും തിരക്കഥയ്ക്കുമുള്ള ദേശീയ പുരസ്‌കാര ജേതാവാണ്.

Eng­lish Summary:
Syed Akhtar Mirza appoint­ed as Chair­man of KR Narayanan Film Institute

You may also like this video:

Exit mobile version