Site iconSite icon Janayugom Online

സയിദ് മുഷ്താഖ് അലി ട്രോഫി; വൈഭവ് സൂര്യവംശിക്ക് ചരിത്ര സെഞ്ചുറി

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി 14‑കാരനായ ബിഹാറിന്റെ വൈഭവ് സൂര്യവംശിക്ക് ചരിത്രനേട്ടം. മഹാരാഷ്ട്രക്കെതിരായ മത്സരത്തില്‍ വെറും 58 പന്തിലാണ് വൈഭവ് സെഞ്ചുറി പൂർത്തിയാക്കിയത്. 7 ഫോറുകളും 7 സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. 

ടി20 ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡ് നേരത്തെ തന്നെ വൈഭവിന്റെ പേരിലുണ്ട്. 2025 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 35 പന്തിലാണ് വൈഭവ് സെഞ്ചുറി നേടിയത്.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ (14, 13, 5 റൺസ്) കാര്യമായി തിളങ്ങാൻ കഴിയാതിരുന്ന വൈഭവ്, ഈ മത്സരത്തിൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 34 പന്തിൽ താരം അർധ സെഞ്ചുറി പിന്നിട്ടിരുന്നു. 61 പന്തിൽ 108 റൺസുമായി പുറത്താകാതെ നിന്ന വൈഭവിന്റെ മികവിൽ, ബിഹാർ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി. എന്നാല്‍ ബിഹാറിന് തോൽവി വഴങ്ങേണ്ടി വന്നു. മറുപടി ബാറ്റിങ്ങില്‍ മഹാരാഷ്ട്ര ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. പൃഥ്വി ഷായാണ് (30 പന്തില്‍ 66) മഹാരാഷ്ട്രയ്ക്ക് വേണ്ടി തിളങ്ങിയത്. നിരജ് ജോഷി (30), നികാം (27) എന്നിവരും മികച്ച പിന്തുണ നല്‍കി.

Exit mobile version