Site iconSite icon Janayugom Online

യുപിയില്‍ കുരങ്ങുപനി ലക്ഷണം; അഞ്ച് വയസുകാരിയുടെ സാമ്പിള്‍ പരിശോധനയ്ക്ക്

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അഞ്ചു വയസുകാരിക്ക് കുരങ്ങുപനി എന്ന സംശയത്തെ തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.
ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. അതേസമയം കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കുട്ടിയോ കുട്ടിയുമായി അടുത്തിടപഴകിയവരോ വിദേശ യാത്ര നടത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

വസൂരി പോലെയുള്ള രോഗങ്ങള്‍ പരത്തുന്ന ഓര്‍ത്തോപോക്സ് വൈറസ് ഗണത്തില്‍പെട്ടതാണ് കുരങ്ങുപനി പരത്തുന്ന വൈറസ്. അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുന്നത്. അടുത്തിടെ നിരവധി രാജ്യങ്ങളില്‍ കുരങ്ങുപനി വ്യാപനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

കുരങ്ങുപനിയെ നേരിടുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. നിലവില്‍ രാജ്യത്ത് കേസുകള്‍ ഒന്നും ഇല്ലെങ്കിലും ലോകത്ത് വിവിധ രാജ്യങ്ങളില്‍ കേസുകള്‍ വ‌ര്‍ധിക്കുന്നത് കണക്കിലെടുത്താണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. രോ​ഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ 21 ദിവസം നിരീക്ഷിക്കണമെന്ന് നിര്‍ദേശമുണ്ട്.

Eng­lish Summary:Symptoms of mon­key pox in UP
You may also like this video

Exit mobile version