കോവിഡിന്റെ മാരകമായ പുതിയ ഒമിക്രോണ്‍ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ കുറവാണെന്നത് ആശങ്കയുണര്‍ത്തുന്നതായി ദക്ഷിണാഫ്രിക്കൻ ഡോക്ടര്‍. ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിലെ മെഡിക്കൽ അസോസിയേഷൻ ചെയർമാനായ ഡോ. ആജ്ഞലെക്യു കോസിയ്ക്കാണ് ഈ വിവരം പുറത്തുവിട്ടത്.
ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ അപകടകാരിയാണ് ഒമിക്രോൺ എന്ന് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഒമിക്രോണിന്റെ രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധമുള്ളതാണെന്നാണ് കോസി മാധ്യമങ്ങളോട് പറയുന്നത്. ഡെല്‍റ്റ വകഭേദത്തിനെക്കാള്‍ വ്യത്യസ്തമായ രോഗലക്ഷണമാണ് ഒമിക്രോണിന്റെത്. 33 വയസുള്ള ഒരു പുരുഷനെയാണ് ഈ വകഭേദവുമായി ബന്ധപ്പെട്ട് താന്‍ ആദ്യം ചികിത്സിച്ചത്. ഇയാളില്‍ ഇത്തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. നേരത്തെ കണ്ടെത്തിയ കോവിഡിന്റെ ലക്ഷണങ്ങളായ തൊണ്ട വേദന, രുചിയില്ലായ്മ, മണമില്ലായ്മ എന്നിവ ഇപ്പോഴത്തെ രോഗലക്ഷണങ്ങളില്‍ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇത്തരത്തില്‍ രോഗലക്ഷണമുള്ള നിരവധി ആളുകളെ താൻ ചികിത്സിച്ചിരുന്നതായും ഡോ. കോസി പറഞ്ഞു.
ഈ വകഭേദം മരുന്നുകളെയും വാക്സിനുകളെയും എത്രത്തോളം അതിജീവിക്കുമെന്നതിനുള്ള പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ഡെല്‍റ്റെയെക്കാള്‍ അതിവേഗത്തിലുള്ള വ്യാപനമാണ് ഒമിക്രോണിന്റേതെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.
english summary; Symptoms of omicron are difficult to diagnose
you may also like this video;