വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അനുശോചനം രേഖപ്പെടുത്തി. “സഖാവ് വി.എസിന്റെ നിര്യാണത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. സമരപോരാട്ടങ്ങളുടെ പര്യായമായിരുന്നു സഖാവ് വി എസ് അദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു സമരമായിരുന്നു.
അശരണർക്കും ആലംബഹീനർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി സഖാവ് നിരന്തരം പോരാടി. ഇന്ത്യയിൽ അടിസ്ഥാന വർഗ മുന്നേറ്റത്തിന് സഖാവിന്റെ നേതൃത്വം വലിയ കരുത്ത് പകർന്നു. കേരളത്തിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച അദ്ദേഹത്തിന്റെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ തീരാനഷ്ടമാണ്. സഖാവിന്റെ സ്മരണ എന്നും നമുക്ക് വഴികാട്ടിയായിരിക്കും. ലാൽസലാം..” മന്ത്രി വി ശിവൻകുട്ടി തന്റെ അനുശോചന സന്ദേശത്തിൽ കുറിച്ചു.

