Site iconSite icon Janayugom Online

ടി ‑20 ലോകകപ്പ്; സഞ്ജു ടീമിൽ, ഗില്ലിനെ ഒഴിവാക്കി

2026‑ലെ ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് ശുഭ്മാൻ ഗില്ലിനെ മാറ്റുക മാത്രമല്ല, ടീമിൽ നിന്ന് പൂർണമായും ഒഴിവാക്കുകയും ചെയ്തു. അതേസമയം സഞ്ജു സാംസൺ ടീമിലിടം നേടി. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ അക്‌സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. വിക്കറ്റ് കീപ്പർ ബാറ്ററായ ജിതേഷ് ശർമ്മയെയും ഒഴിവാക്കി ഇഷാൻ കിഷനെ ഉൾപ്പെടുത്തി. റിങ്കു സിംഗിനെയും വാഷിംഗ്ടൺ സുന്ദറിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ ടീം
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിംഗ്.

Exit mobile version