പത്തനംതിട്ടയിലെ ആദ്യ വനിതാ ഡഫേദാർ ആയി ടി അനൂജ ചുമതലയേറ്റു. പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍റെ പുതിയ ഡഫേദാറാകുന്ന അനൂജ സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഡഫേദാറാണ്. ആലപ്പുഴ കലക്ടറേറ്റിലെ കെ സിജിയാണ് കേരളത്തിലെ ആദ്യ വനിതാ ഡഫേദാര്‍. ഇരുപത് വര്‍ഷമായി സര്‍ക്കാര്‍ സര്‍വീസിലുള്ള അനുജ അടൂര്‍ റീസര്‍വേ ഓഫീസില്‍ ഓഫീസ് അറ്റന്‍ഡര്‍ ആയിരുന്നു. ഡഫേദാര്‍ ജി ഷിബുവിന് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് ഈ പദവിയിലേക്ക് അനൂജ എത്തിയത്.
പത്തനംതിട്ടയിലെ ആദ്യ വനിതാ ഡഫേദാർ ആയി ടി അനൂജ ചുമതലയേറ്റു

