Site iconSite icon Janayugom Online

കോൺഗ്രസില്‍ നേതാക്കള്‍ക്ക് അധികാരക്കൊതിയെന്ന് ടി പത്മനാഭൻ

കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായെത്തി നെഹ്റു കുടുംബത്തെ രൂക്ഷമായി വിമർശിച്ച് സാഹിത്യകാരൻ ടി പത്മനാഭൻ.
കോൺഗ്രസിന്റെ പരാജയകാരണം കോൺഗ്രസുകാർ തന്നെയാണെന്നും, അതിനിനി വേറെ ആരെയും കുറ്റം പറയേണ്ട കാര്യമില്ലെന്നും ടി പത്മനാഭൻ പറയുന്നു. എറണാകുളം കോൺഗ്രസ് ജില്ലാ കമ്മറ്റി ഓഫീസ് ആസ്ഥാനത്ത് പോൾ പി മാണി ലൈബ്രറിയുടെയും സബർമതി പഠനഗവേഷണകേന്ദ്രത്തിന്റെയും ഉദ്ഘാടന സദസിലാണ് പരിഹാസവും വിമർശനവും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, എം എം ഹസ്സൻ തുടങ്ങിയ നേതാക്കൾ വേദിയിലിരിക്കെയാണ് വിമർശനം.
അട്ടയെപ്പോലെ ചിലർ അധികാരത്തിൽ കടിച്ച് തൂങ്ങിയതാണ് തുടർ തോൽവികൾക്ക് കാരണം. ആർത്തിയും ദുരാർത്തിയും ദുരാശയുമാണ് ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വത്തിനുള്ളത്. രാഹുൽ ഗാന്ധി തോറ്റത്, സ്ഥിരമായി അമേഠി കിട്ടുമെന്ന് കരുതിയിരുന്നിട്ടാണ്. റോബർട്ട് വാദ്ര രാഷ്ട്രീയത്തിലിറങ്ങുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇനി അതിന്റെ കുറവേ കോൺഗ്രസിനുള്ളൂവെന്നും ടി പത്മനാഭൻ പരിഹാസരൂപേണ ചൂണ്ടിക്കാട്ടി.

Eng­lish sum­ma­ry; T Pad­man­ab­han says lead­ers in Con­gress want power

You may also like this video;

Exit mobile version