Site icon Janayugom Online

ടി ശിവദാസമേനോൻ അന്തരിച്ചു

മുതിര്‍ന്ന സിപിഐ(എം) നേതാവ് ടി ശിവദാസമേനോൻ (90) അന്തരിച്ചു. നായനാര്‍ മന്ത്രിസഭയിലെ അംഗമായിരുന്നു.  കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.

സിപിഐ (എം) സംസ്ഥാന കമ്മിറ്റി, സെക്രട്ടറിയറ്റ് ‚ജില്ലാ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. 1987ൽ ഇ കെ നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായും 96 ൽ ധനമന്ത്രിയായും പ്രവർത്തിച്ചു. രണ്ട് തവണയും മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ ഡെപ്യൂട്ടി ചീഫ് വിപ്പ് എന്നീ നിലയിലും ഭരണവൈദഗ്ധ്യം തെളിയിച്ചു.

മലപ്പുറം വെളിയങ്കോട്ടെ പരേതയായ ഭവാനിയമ്മയാണ് ഭാര്യ. മക്കൾ: ലക്ഷ്മീദേവി, കല്യാണി. മരുമക്കൾ: അഡ്വ. ശ്രീധരൻ, സി കെ കരുണാകരൻ.  ഏറെ നാളായി മഞ്ചേരിയിൽ മകൾക്കൊപ്പമായിരുന്നു താമസം.

Eng­lish sum­ma­ry; T Sivadasa Menon passed away

You may also like this video;

Exit mobile version