Site iconSite icon Janayugom Online

പൊലീസ് സേനയിലെ വിശിഷ്ട സേവനത്തിന് അർഹനായി ടി തമ്പാന്‍

സംസ്ഥാന പൊലിസ് സേനയിലെ വിശിഷ്ട സേവനത്തിന് വൈക്കത്ത് സ്വദേശി ടി.തമ്പാന് ലഭിച്ച മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ അർഹതക്കുള്ള അംഗീകാരമായി. ജനങ്ങളും പോലിസും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുവാൻ ശ്രമിച്ചതിനുള്ള പ്രതിഫലമെന്നോണമാണ് ഇത് വിലയിരുത്തുന്നത്. 1998 ൽ പോലീസ് സർവീസിൽ കയറി. ബേക്കൽ ടൂറിസം പോലീസ്, ചന്തേര പോലീസ് സ്റ്റേഷൻ, ബദിയടുക്ക പോലീസ് സ്റ്റേഷൻ, കാസറഗോഡ് സി ഐ ഓഫീസ്, വിദ്വാനഗർ സി ഐ ഓഫീസ്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് എന്നിവിടങ്ങളിൽ സേവനം. 

കൊവിഡ് കാലത്ത് ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ എല്ലാ പഞ്ചായത്തുകളിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിൽനിന്ന് പ്രവർത്തിച്ചത് ശ്രദ്ധേയമായിരുന്നു. ചന്തേര പോലീസ് സ്റ്റേഷനിൽ പബ്ബിക് റിലേഷൻ ഓഫീസർ എന്ന നിലയിൽ പോലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുവാൻ നടത്തിയ പ്രവർത്തനങ്ങൾ കാരണം ജനങ്ങളുമായി ഏറെ അടുപ്പത്തിലുള്ള ഉദ്യോഗസ്ഥനായി മാറി. 2023 മുതൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ജില്ലാ . അസിസ്റ്റൻ്റ് നോഡൽ ഓഫീസറായി പ്രവർത്തിക്കുന്നു. വൈക്കത്ത് ചുരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാലയുടെ പ്രസിഡൻ്റാണ്. ഭാര്യ: ഷീജ പി കെ (വൈക്കത്ത് ക്ഷീരസംഘം സെക്രട്ടറി). മക്കൾ : നന്ദന പി കെ , നമ്രത പി കെ .

Exit mobile version