Site iconSite icon Janayugom Online

ടി20 മത്സരം; ടിക്കറ്റ് എടുക്കാന്‍ നിന്ന പെണ്‍കുട്ടിക്ക് പരിക്കേറ്റു

തെലങ്കാനയിൽ ക്രിക്കറ്റ് മത്സരത്തിന് ടിക്കറ്റെടുക്കാൻ ക്യൂ നിന്ന യുവതിക്ക് തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റു. സെക്കന്തരാബാദിലെ ത്രിമുൽഗേരി നിവാസിയായ 19 കാരിയായ സയ്യിദ് ആലിയയാണ് ഇന്ത്യ‑ഓസ്‌ട്രേലിയ ടി20 ക്രിക്കറ്റ് മത്സരത്തിനായി ടിക്കറ്റുകൾ വാങ്ങാൻ ജിംഖാന ഗ്രൗണ്ടിൽ ക്യൂ നിന്നത്. ടിക്കറ്റ് വിൽപ്പന ആരംഭിക്കാൻ ഗേറ്റ് തുറന്നയുടനെ മഴ പെയ്തതു തടിച്ചു കൂടിയ ആളുകള്‍ ഓടിക്കയറി തിക്കും തിരക്കും അനുഭവപ്പെട്ടു. ഏകദേശം 15,000 പേർ ഗ്രൗണ്ടിൽ തടിച്ചുകൂടിയിരുന്നു.

ആന്തരിക മുറിവുകള്‍ പറ്റിയ പെണ്‍കുട്ടിയെ യശോദ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍ക്കുട്ടിയുടെ കണ്ണുകളിൽ രക്തം കട്ടപിടിക്കുകയും മുഖത്തിന്റെ വശത്ത് പോറലേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം തുടർ ചികിത്സയ്ക്കായി ആശുപത്രി അധികൃതർ മുന്‍കൂര്‍ പണം ആവശ്യപ്പെട്ടതായി പെണ്‍കുട്ടിയുടെ യുടെ അമ്മ പറഞ്ഞു. തെലങ്കാന കായിക മന്ത്രി വി ശ്രീനിവാസ് ഗൗഡും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്സിഎ) പ്രസിഡന്റ് മുഹമ്മദ് അസ്ഹറുദ്ദീനും പരിക്കേറ്റ എല്ലാവരുടെയും ചികിത്സാ ചെലവ് എച്ച്സിഎ വഹിക്കുമെന്ന് അറിയിച്ചു. 

രണ്ട് വർഷത്തിന് ശേഷം ഹൈദരാബാദ് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നതിനാലാണ് ടിക്കറ്റുകൾക്കായി തിരക്ക് കൂട്ടുന്നതെന്ന് മാധ്യമ റിപ്പോർട്ടുകൾ. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടി20 ക്രിക്കറ്റ് മത്സരം സെപ്റ്റംബർ 25ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.

Eng­lish Summary:T20 match; The girl who stopped to buy the tick­et was injured
You may also like this video

Exit mobile version