ഐസിസി ടി20 ബാറ്റിങ് റാങ്കിങ്ങില്‍ ഉയര്‍ന്ന റേറ്റിങ് പോയിന്റോടെ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് തലപ്പത്ത് തുടരുന്നു. 906 പോയിന്റോടെ സൂര്യകുമാര്‍ തലപ്പത്ത് തുടരുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാന് 836 പോയിന്റാണുള്ളത്. പാകിസ്ഥാന്റെ തന്നെ ബാബര്‍ അസമാണ് മൂന്നാം സ്ഥാനത്ത്. 778 പോയിന്റാണ് ബാബറിനുള്ളത്. ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ സൂര്യയെ കൂടാതെ മറ്റു ഇന്ത്യന്‍ താരങ്ങളില്ല. സൂര്യകുമാറിന് ശേഷം റാങ്കിങ്ങില്‍ മുന്നിലുള്ളത് വിരാട് കോലിയാണ്. ഒരുസ്ഥാനം നഷ്ടപ്പെട്ട കോലി നിലവില്‍ 15-ാം റാങ്കിലാണ്. നായകന്‍ രോഹിത് ശര്‍മ്മ 29-ാം സ്ഥാനത്താണ്.
തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ശുഭ്മാന്‍ ഗില്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ 30-ാം സ്ഥാനത്തെത്തി. ഗില്ലിന്റെ ടി20 കരിയറിലെ ഏറ്റവും മികച്ച സ്ഥാനമാണിത്. ഈയിടെ അവസാനിച്ച ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി20യില്‍ ഗില്‍ സെഞ്ചുറി നേടിയിരുന്നു.
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ 698 റേറ്റിങ് പോയിന്റോടെ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് പോയിന്റിന്റെ വ്യത്യാസത്തില്‍ ശ്രീലങ്കയുടെ വാനിന്ദു ഹസരംഗയാണ് തൊട്ടുപിന്നില്‍. ആദ്യ പത്തില്‍ മറ്റു ഇന്ത്യന്‍ താരങ്ങളാരുമില്ല. എന്നാല്‍ യുവതാരം അര്‍ഷ്ദീപ് സിങ് തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ റാങ്കിങ്ങില്‍ വന്‍ കുതിപ്പ് നടത്തി. എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അര്‍ഷ്ദീപ് റാങ്കിങ്ങില്‍ 13-ാം സ്ഥാനത്തെത്തി. അതേസമയം ഓള്‍റൗണ്ടര്‍മാരില്‍ ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 250 പോയിന്റാണ് ഹാര്‍ദിക്കിനുള്ളത്. രണ്ട് പോയിന്റ് കൂടുതലുള്ള ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസനാണ് തലപ്പത്ത്.
English Summary;T20; Suryakumar Yadav tops the batting rankings
You may also like this video