Site iconSite icon Janayugom Online

ടി എ മജീദ് സ്മാരക സൊസൈറ്റി പുരസ്‌കാരം കാനം രാജേന്ദ്രന്

Kanam RajendranKanam Rajendran

ടി എ മജീദ് സ്മാരക സൊസൈറ്റി പുരസ്‌കാരം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇച്ഛാശക്തിയോടെയും നിശ്ചയദാര്‍ഢ്യത്തോടെയുമുള്ള ഇടപെടലുകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ കാനം രാജേന്ദ്രനെ നിറസാന്നിധ്യമാക്കുന്നുവെന്ന് പുരസ്‌കാര നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

പ്രസിഡന്റ് മാങ്കോട് രാധാകൃഷ്ണന്‍, വള്ളിക്കാവ് മോഹന്‍ദാസ്, പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാരം നിശ്ചയിച്ചത്. ഏഴിന് വൈകുന്നേരം 4.30 ന് തിരുവനന്തപുരം ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറിയും മലയാള സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറുമായ കെ ജയകുമാര്‍ കാനം രാജേന്ദ്രന് പുരസ്‌കാരം സമര്‍പ്പിക്കും. ഭക്ഷ്യമന്ത്രി അഡ്വ. ജി ആര്‍ അനില്‍ ടി എ മജീദ് അനുസ്മരണ പ്രഭാഷണം നടത്തും.

ചരമവാര്‍ഷിക ദിനമായ ഇന്ന് രാവിലെ ഒമ്പത് മണിക്ക് ഇടവയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പരിപാടിയും നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ടി എ മജീദ് സ്മാരക സൊസൈറ്റി പ്രസിഡന്റ് മാങ്കോട് രാധാകൃഷ്ണന്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം മനോജ് ബി ഇടമന, ടി എ മജീദ് സ്മാരക സൊസൈറ്റി സെക്രട്ടറി വി മണിലാല്‍ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish summary;TA Majeed Memo­r­i­al Soci­ety Award to Kanam Rajendran

You may also like this video;

Exit mobile version