ടാബ്ലോ കലയുടെ കുലപതി ബാപ്പാദിത്യ ചക്രബൊർത്തി(72) അന്തരിച്ചു. നാല് ദശാബ്ദത്തിലേറെ റിപ്പബ്ലിക് ദിന പരേഡിൽ വിവിധ സംസ്ഥാനങ്ങൾക്കായി ടാബ്ലോ അവതരിപ്പിച്ച കലാകാരനാണ് ബാപ്പാജി എന്നറിയപ്പെടുന്ന ബാപ്പാദിത്യ. റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന് വ്യക്തിമുദ്ര പതിപ്പിക്കാനായത് ബാപ്പയിലൂടെയാണ്. 1995 മുതൽ കേരളത്തിനായി ടാബ്ലോ ഒരുക്കി.
ഇതുവരെ പരേഡിൽ 250 ഓളം ഫ്ലോട്ടുകൾ അവതരിപ്പിച്ചു. റിപ്പബ്ലിക്ദിന പരേഡിൽ കേരളം നേടിയ ആറു മെഡലുകളിൽ അഞ്ചും നേടിത്തന്നത് ബാപ്പാജിയായിരുന്നു. കേരളത്തിന് 2013 ൽ സ്വർണ്ണ മെഡൽ നേടിത്തന്ന ഫ്ലോട്ട് ഹൗസ് ബോട്ട് ഒരുക്കിയതും ബാപ്പാജിയായിരുന്നു. 2021 ൽ കൊയർ ഓഫ് കേരളയാണ് സംസ്ഥാനത്തിനായി അവസാനമായി ഒരുക്കിയ ടാബ്ലോ.
English Summary;Tablo patriarch Bappa Chakraborty passed away
You may also like this video