Site iconSite icon Janayugom Online

തായ്‍വാനിലേക്ക് പോര്‍വിമാനങ്ങളയച്ച്‌ ഭീഷണിയുമായി ചൈന: ഒറ്റ ദിവസം അയച്ചത് 39 വിമാനങ്ങള്‍

തായ്‌വാന്‍ മേല്‍ യുദ്ധ ഭീഷണി മുഴക്കി വീണ്ടും ചൈനീസ് പോര്‍വിമാനങ്ങള്‍ . രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് ചൈന വിമാനങ്ങളുമായി അതിര്‍ത്തി ലംഘിക്കുന്നത്.ഞായറാഴ്ച 39 വിമാനങ്ങളാണ് ചൈന തായ്‌വാന് മുകളിലൂടെ പറത്തി ഭീതിപരത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ചൈനയുടെ 24 ജെ-16 വിമാനങ്ങളും 10 ജെ-10 വിമാനങ്ങളും ഒരു ആണവായുധ പ്രഹരശേഷിയുള്ള എച്ച്‌-6 ബോംബറുമാണ് തായ്‌വാന്റെ വ്യോമാതിര്‍ത്തികടത്തി പറത്തിയത്.
തായ്‌വാന്‍ പ്രതിരോധ വകുപ്പ് തുടര്‍ച്ചയായി ആഗോളതലത്തില്‍ ചൈനയ്‌ക്കെതിരെ പരാതി ഉന്നയിക്കുകയാണ്. ശക്തമായി പ്രതിരോധിക്കുന്ന തായ്‌വാനെതിരെ ചൈന നിരന്തരം പ്രകോപനമാണ് നടത്തുന്നത്. 

updat­ing.….….
eng­lish summary;Taiwan Reports Anoth­er Incur­sion As Record 39 Chi­nese War­planes Enter Its Air Defence Zone
you may also like this video;

Exit mobile version