Site iconSite icon Janayugom Online

കൊലയാളി സംഘത്തെ പുറത്താക്കൂ; വയനാട് ഡിസിസി ഓഫീസില്‍ പോസ്റ്ററുകള്‍

വയനാട്‌ ഡി സി സി ഓഫീസിൽ എൻ ഡി അപ്പച്ചനും ടി സിദ്ധിഖിനുമെതിരെ പോസ്റ്ററുകൾ. കൊലയാളി സംഘത്തെ പുറത്താക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്നെഴുതിയ പോസ്റ്ററുകളാണ് ഡി സി സി ഓഫീസിന് പുറത്ത് ഒട്ടിച്ചിരിക്കുന്നത്.

ഡി സി സി പ്രസിഡന്റ്‌ രാജിവെക്കണമെന്ന് ആവശ്യവും പോസ്റ്ററുകളിൽ ഉന്നയിക്കുന്നു.ചുരം കയറിവന്ന എം എൽ എ യെ കൂട്ടുപിടിച്ച്‌ എൻ ഡി അപ്പച്ചൻ പാർട്ടിയെ നശിപ്പിക്കുകയാണെന്നും പോസ്റ്ററുകളിൽ അരോപിക്കുന്നു. പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിന്‌ പിന്നാലെയാണ്‌ രൂക്ഷ വിമർശനവുമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

എൻ എം വിജയന്റെ ആത്മഹത്യയിൽ നടപടിയാവശ്യപ്പെട്ട്‌ കഴിഞ്ഞ ഡി സി സി യോഗത്തിലും സംഘർഷമുണ്ടായിരുന്നു.സേവ്‌ കോൺഗ്രസ്‌ ഫോറം എന്ന പേരിലാണ്‌ പോസ്റ്ററുകൾ വയനാട് ഡി സി സി ഓഫീസിന് പുറത്ത് പ്രത്യക്ഷപ്പെട്ടത്.ബത്തേരി ബാങ്ക്‌ നിയമന അഴിമതിയിൽ കുറ്റാരോപിതരായ മുഴുവൻ ആളുകൾക്കെതിരെയും നടപടി വേണമെന്ന് കഴിഞ്ഞ ഡി സി സി യോഗത്തിൽ ഒരു വിഭാഗം ആവശ്യപ്പെട്ടത്‌ സംഘർഷത്തിനിടയാക്കിയിരുന്നു.

Exit mobile version