ഒരുകാലത്ത് രാഷ്ട്രീയ നിലപാട് എടുത്തത് വിഢ്ഡിത്തരമായി പോയെന്നും എൻഎസ്എസ് സമദൂരം തുടരുമെന്നും ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ പറഞ്ഞു .എല്ലാ രാഷ്ട്രീയ നേതാക്കളും ബന്ധുക്കളാണ്. രമേശ് ചെന്നിത്തലയെ എൻ എസ് എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചതിൽ തെറ്റൊന്നുമില്ല. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനാണ്.മറ്റു പലരും യോഗ്യരാണ്.
എല്ലാവരും ബഹുമാനിക്കുന്ന ആളായതുകൊണ്ടും നായരായത് കൊണ്ടുമാണ് രമേശ് ചെന്നിത്തലയെ എൻ എസ് എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചത്. എസ് എൻ ഡി പിയെ അവഗണിച്ചത് കൊണ്ടാണ് കോൺഗ്രസ് തകർന്നത് എന്ന വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിന്മേൽ പ്രതികരിക്കാൻ സുകുമാരൻ നായർ തയ്യാറായില്ല. വെള്ളാപ്പള്ളി അങ്ങനെ പലതും പറയും അതിനു മറുപടിയില്ലെന്നായിരുന്നു വിഷയത്തിൽ സുകുമാരൻ നായരുടെ പ്രതികരണം.

