പാകിസ്ഥാനില്‍ വീണ്ടും തെഹരിഖ്-ഇ‑താലിബാന്‍ ആക്രമണം. ബലൂചിസ്ഥാനിലെ ഖ്വാട്ടയില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസ് ആസ്ഥാനത്തിന് സമീപത്തെ ചെക്ക് പോസ്റ്റിലാണ് ഞായറാഴ്ച രാവിലെ സ്‌ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തു.
കഴിഞ്ഞ 30ന് പെഷവാറിലെ പള്ളിയില്‍ നടന്ന സ്‌ഫോടനത്തില്‍ 100 പേര്‍ കൊല്ലപ്പെടുകയും 200ഓളം പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. പാക് താലിബാനെ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അഫ്ഗാന്‍ താലിബാന്‍ നേതാക്കളെ കാണുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ആക്രമണം നടത്തിയത്.
English Summary; Taliban attack near police headquarters in Pakistan; a death
You may also like this video

