Site iconSite icon Janayugom Online

ഇതരമതത്തില്‍പ്പെട്ട യുവാവുമായി സംസാരിച്ചു; മുസ്ലീം യുവതിയുടെ ഹിജാബ് വലിച്ചൂരാന്‍ ശ്രമിച്ച് അക്രമികള്‍

hijabhijab

മുസ്ലിം അല്ലാത്ത യുവാവുമായി സംസാരിച്ചുവെന്നാരോപിച്ച് യുവതിയെ കയ്യേറ്റം ചെയ്ത് ഒരു കൂട്ടം യുവാക്കള്‍. മഹാരാഷ്ട്രയിലെ സാംഭാജി നഗറിലാണ് സംഭവം. ബുര്‍ഖ ധരിച്ച ഒറു യുവതി മറ്റൊരു മതത്തില്‍പ്പെട്ട യുവാവുമായി സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് ഒരുകൂട്ടം ആളുകള്‍ യുവതിയെ തടയുകയും മൊബൈല്‍ പിടിച്ചുവാങ്ങുകയും ചെയ്തത്. ഇതിനിടെ ഇവര്‍ ബുര്‍ഖ പിടിച്ചുവലിക്കുന്നതും വൈറലായ വീഡിയോയില്‍ കാണാം.
നടന്നുപോകുന്ന വിദ്യാര്‍ത്ഥിനിയുടെ പിന്നാലെ പോയാണ് യുവാക്കള്‍ അതിക്രമം കാട്ടിയത്. ചിലര്‍ യുവതിയെ വീഡിയോയെടുക്കുന്നതും വൈറലായ വീഡിയോയില്‍ കാണാം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

Eng­lish Sum­ma­ry: Talked to a young man of a dif­fer­ent reli­gion; Assailants tried to pull the Mus­lim wom­an’s hijab

You may also like this video

Exit mobile version