Site iconSite icon Janayugom Online

താലൂക്ക് അദാലത്തുകള്‍ക്ക് ഇന്ന് തുടക്കമാകും

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന താലൂക്ക്തല അ​ദാലത്തുകൾക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനത്തെ എല്ലാ താലൂക്കിലും മന്ത്രിമാർ നേരിട്ടെത്തി ജനങ്ങളുടെ പരാതികൾ സ്വീകരിക്കുകയും പരിഹരിക്കാൻ കഴിയുന്ന പരാതികൾ തത്സമയം തീർപ്പാക്കുകയുമാണ് താലൂക്ക് അദാലത്തുകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. താലൂക്ക്തല അദാലത്തുകൾ ജനുവരി 13 വരെ നീണ്ടുനിൽക്കും.
ഇന്ന് രാവിലെ തിരുവനന്തപുരം താലൂക്ക്തല അദാലത്ത് ഗവൺമെന്റ് വിമൺസ് കോളജിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവര്‍ പങ്കെടുക്കും. 

Exit mobile version