Site iconSite icon Janayugom Online

തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു

തുള്ളുവതോ ഇളമൈ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തനായ നടൻ അഭിനയ് കിങ്ങർ(44) അന്തരിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗുരുതരമായ കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 2002ൽ ധനുഷ് നായകനായി അരങ്ങേറ്റം കുറിച്ച ‘തുള്ളുവതോ ഇളമൈ’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ് കിങ്ങർ ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. തമിഴ്, മലയാളം സിനിമകളിലായി 15ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ‘സിംഗാര ചെന്നൈ’, ‘പൊൻ മെഗാലൈ’ തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്ത അദ്ദേഹം, ‘സൊല്ല സൊല്ല ഇനിക്കും’, ‘പലൈവന സൊലൈ’ എന്നീ ചിത്രങ്ങളിൽ സഹനടനായും തിളങ്ങി. ഡബ്ബിംഗ് ആർട്ടിസ്റ്റായും അഭിനയ് പ്രവർത്തിച്ചിട്ടുണ്ട്. ‘തുപ്പാക്കി’, ‘അഞ്ജാൻ’ എന്നീ ചിത്രങ്ങളിൽ നടൻ വിദ്യുത് ജംവാലിന് ശബ്ദം നൽകിയത് അദ്ദേഹമാണ്. 

Exit mobile version