Site icon Janayugom Online

തമിഴ് സംവിധായകൻ മണി നാ​ഗരാജ് അന്തരിച്ചു

തമിഴ് സംവിധായകൻ മണി നാ​ഗരാജ് അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ഹൃദയാഘാതത്തേ തുടർന്നായിരുന്നു അന്ത്യം. പുതുതായി സംവിധാനം ചെയ്ത വാസുവിൻ ​ഗർഭിണികൾ എന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കേയാണ് അദ്ദേഹത്തിന്റെ വിയോഗം.

​ഗൗതം വാസുദേവ് മേനോന്റെ സംവിധാന സഹായിയായിരുന്നു മണി നാ​ഗരാജ്. 2016‑ൽ ജി.വി. പ്രകാശിനെ നായകനാക്കി പെൻസിൽ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സ്വതന്ത്ര സംവിധായകനാവുന്നത്. അദ്ദേഹത്തിന്റെ രണ്ടാം ചിത്രമാണ് വാസുവിൻ ​ഗർഭിണികൾ. മലയാള ചിത്രമായ സക്കറിയയുടെ ​ഗർഭിണികളുടെ റീമേക്ക് ആണിത്.

Eng­lish Sumam­ry: Tamil direc­tor Mani Nagaraj passed away
You may also like this video

Exit mobile version