Site icon Janayugom Online

2000 കോടിയുടെ മയക്കുമരുന്ന് കടത്ത്:  ചലച്ചിത്ര നിര്‍മ്മാതാവ് അറസ്റ്റില്‍ 

മയക്കുമരുന്ന് കടത്തുകേസില്‍ തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് ജാഫര്‍ സാദിഖ് അറസ്റ്റില്‍.  2000 കോടിയുടെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടാണ് ജാഫര്‍ അറസ്റ്റിലായതെന്ന് ഡല്‍ഹി പൊലീസ് പ്രത്യേക സെല്ലും നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എൻസിബി)യും അറിയിച്ചു. ഫെബ്രുവരി 15 മുതല്‍ ഇയാള്‍ക്കായി തെരച്ചില്‍ നടത്തുകയാണെന്നും ഇന്ത്യ‑ഓസ്ട്രേലിയ‑ന്യൂസീലാൻഡ് മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ നേതാവാണ് ജാഫര്‍ എന്ന് എന്നും എൻസിബി അറിയിച്ചു.
ഓസ്ട്രേലിയയിലേക്ക് 45 പാഴ്സലുകളിലായി 3,500 കിലോ സ്യൂഡോഫെഡ്രിൻ ജാഫര്‍ കയറ്റി അയച്ചതായി എൻസിബി ‍ഡെപ്യൂട്ടി ‍ഡയറക്ടര്‍ ജനറല്‍ ഗ്യാനേശ്വര്‍ സിങ് പറഞ്ഞു. ജയ്പൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തേങ്ങ, ഡ്രൈഫ്രൂട്ട് എന്നിവയ്ക്ക് ഉള്ളിലാക്കിയാണ് സ്യൂഡോഫെഡ്രിൻ കടത്തിയത്. ഇന്ത്യയില്‍ മെത്താംഫെറ്റാമൈൻ നിര്‍മ്മാണത്തിനാണ് നിയന്ത്രിത ഉല്പന്നമായ സ്യൂഡോഫെഡ്രിൻ ഉപയോഗിക്കുന്നത്.
തിരുവനന്തപുരം, മുംബൈ, പൂനെ, ഹൈദരാബാദ് വഴി ജാഫര്‍ ജയ്പൂരിലേക്ക് കടന്നിരുന്നു. മയക്കുമരുന്ന് കടത്തിലൂടെ കോടിക്കണക്കിന് രൂപയാണ് ഇയാള്‍ സമ്പാദിച്ചതെന്നും ഈ പണം റിയല്‍ എസ്റ്റേറ്റ് മേഖലയിലും ചലച്ചിത്ര നിര്‍മ്മാണത്തിലുമാണ് ചെലവഴിച്ചതെന്നും എൻസിബി അറിയിച്ചു.
Eng­lish Sum­ma­ry: tamil film pro­duc­er arrest­ed drug case
You may also like this video
Exit mobile version