Site iconSite icon Janayugom Online

തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പ്രഭാത നടത്തതിനിടെ തളര്‍ച്ച അനുഭവപ്പെട്ടു എന്നാണ് ആശുപത്രിയുടെ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നത് .

രാവിലെ പത്തു മണിക്ക് ഡിഎംകെ ആസ്ഥാനത്തെത്തി മുൻ മന്ത്രി അൻവർ രാജയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുത്തിരുന്നു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി പി ശണ്‍മുഖവമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അതിനു ശേഷമാണ് അദ്ദേഹം ആശുപത്രിയിൽ എത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹത്തെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ജലവിഭവ മന്ത്രി ദുരൈ മുരുകൻ അറിയിച്ചു.

Exit mobile version